AC വെച്ചിട്ടും റുമിൽ ചൂടോ?വീട്ടില്‍ നിന്നും ചൂടിനെ അകറ്റാനും കറണ്ട് ബില്ല് കുറയ്ക്കാനും ചില സൂത്രങ്ങള്‍!!!

 AC വെച്ചിട്ടും റുമിൽ ചൂടോ?വീട്ടില്‍ നിന്നും ചൂടിനെ അകറ്റാനും കറണ്ട് ബില്ല് കുറയ്ക്കാനും ചില സൂത്രങ്ങള്‍!!!



വേനൽക്കാലം എത്തിയതോടെ നമ്മുടെ 'വീടുകളെല്ലാം ചൂളകൾക്ക് സമാനമായി. വീടുകളിലെ കോൺക്രീറ്റ് മേൽക്കൂരകൾ തന്നെയാണ് ഇതിന് കാരണം. ഇനി എസി  വെച്ചാല്ലോ, കറണ്ട് ബില്ല് കാരണം പോക്കറ്റ് എപ്പോൾ കാലിയായെന്നു ചോദിച്ചാൽ മതി. സാമ്പത്തിക നഷ്ടം വരുത്താതെ വീട്ടിലെ ചൂടുകുറയ്ക്കാൻ ഫലപ്രദമായ ധാരാളം മാർഗങ്ങളുണ്ട്.

* വീടിന്റെ ടെറസ് മുഴുവനും വെള്ളപെയിന്റ് ചെയ്യുക.വെള്ള നിറത്തിന് ചൂടിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറവാണ്.

* ടെറസിൽ പച്ചക്കറികൃഷിയോ, അലങ്കാരച്ചെടികളോ, ഔഷധസസ്യങ്ങളോ നട്ടുവളർത്തുക!

* റൂമിന്റെ ഉള്ളിൽ സിലിംഗ് ചെയ്യൂക, കോൺക്രീറ്റ് പ്രതലവും സിലിംഗും തമ്മിൽ കുറഞ്ഞത് ഒരാടി അകലത്തിൽ ചെയ്യുക! ഇതു റൂമിന്റെ ഉള്ളിൽ തണുപ്പ് കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്നു. അങ്ങനെ വൈദ്യൂതി ബില്ല് നല്ല അളവിൽ ലാഭിക്കാൻ കഴിയുന്നു.

* റൂമിന്റെ ഉള്ളിൽ LED ലൈറ്റുകൾ ഉപയോഗിക്കുക. കഴിവതും 4watt ൽ താഴെയുള്ളLED ലൈറ്റുകൾ ഉപയോഗിക്കുക! ലൈറ്റുകൾ ആവശ്യത്തിനു ഉപയോഗിക്കുക!

* സിമന്റ് പ്ലാസ്റ്ററിങ്ങ് ഒഴുവാക്കി ജിപ്സം പ്ലാസ്റ്റാറിങ്ങോ, വാൾ ഗ്ലാഡിങ്ങോ ചെയ്യുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.

* ഇരുമ്പ്, സ്റ്റീൽ കൊണ്ടുള്ള ഫർണിച്ചറുകൾ റൂമിനുളളിൽ ഉപയോഗിക്കാതിരിക്കുക.

* എസി ഉപയോഗിക്കുമ്പോൾ വാതിലിനും മറ്റും വിടവുകളില്ലെന്നു ഉറപ്പു വരുത്തുക.

* റൂമിന്റെ ഉള്ളിലെ സ്റ്റോറേജ് സ്പേസ് കളെല്ലാം കബോർട് കൾ ചെയ്യുത് ഉപയോഗിക്കുക!

* എസി ബെഡ് റൂമിന്റെ വാതിലിൽ ഓട്ടോ ക്ലോസർ ഉപയോഗിക്കുക, ഇതു വാതിലുകൾ പൂർണമായി അടഞ്ഞു യിരിക്കാൻ സഹായിക്കും!

Comments